സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും.ഒന്ന് മുതല്‍ ഒമ്ബത് വരെയുളള ക്ലാസുകളാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്.ക്ലാസുകള്‍ ഉച്ച വരെയായിരിക്കും പ്രവര്‍ത്തിക്കുക. നേരത്തെ നിശ്ചയിച്ച മാര്‍ഗരേഖ പ്രകാരമായിരിക്കും സ്‌കൂളുകള്‍ തുറക്കുകയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ആദ്യ ആഴ്ച മാത്രമാണ് ഉച്ചവരെ ക്ലാസുകള്‍ നടക്കുക.വൈകിട്ട് വരെ ക്ലാസ് വേണമോയെന്ന് നാളെ ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും.ഓണ്‍ലൈന്‍ ക്ലാസ് നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
ഷിഫ്റ്റ് സമ്ബ്രദായം അനുസരിച്ചായിരിക്കും ക്ലാസുകള്‍. ചെവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും.തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മുഴുവന്‍ കുട്ടികളേയും സ്‌കൂളില്‍ പ്രവേശിപ്പിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.