IndiaNEWS

കേരളത്തിലെ തട്ടിന് ഡൽഹിയിലൊരു മുട്ട് ;ബിനോയ്‌ വിശ്വത്തെ ട്രോളിയ ജോൺ ബ്രിട്ടാസിന് രാജ്യസഭയുടെ ചിരിഹാരം

 

സി.പി.ഐ. എം. പി. ബിനോയ്‌ വിശ്വത്തെ ട്രോളിയ സി.പി. ഐ. എം എം. പി. ജോൺ ബ്രിട്ടാസിന്റെ നടപടി രാജ്യസഭയിൽ ചിരി പടർത്തി. ബജറ്റ് ചർച്ചയിലാണ് സംഭവം.

Signature-ad

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി പറയവെ ബിനോയ്‌ വിശ്വം നിരവധി തവണ ഇടപെട്ടത് ധനമന്ത്രിയെ ചൊടിപ്പിച്ചു. അപ്പോൾ ജോൺ ബ്രിട്ടാസ് എഴുന്നേറ്റ് നിന്നു പറഞ്ഞു ” സി പി ഐ താഴേക്ക് പോകുകയാണെന്ന് ആവർത്തിച്ചു ധനമന്ത്രി പറയുമ്പോൾ ഇടപെടാൻ ബിനോയ്‌ വിശ്വത്തിന് അവകാശമുണ്ട്”.

ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചത് കൺസ്യൂമർ പ്രൈസ് ഇന്റക്സ് എന്ന സി. പി. ഐ. (ഉപഭോക്തൃ വില സൂചിക)ആണെങ്കിലും അതിനുള്ളിലെ ട്രോൾ സഭ ശരിക്കും ആസ്വദിച്ചു. ഗൗരവ ഭാവത്തിൽ ഉണ്ടായിരുന്ന നിർമല സീതാരാമനും ചിരിയടക്കാൻ ആയില്ല.

ഈയിടെ ബിനോയ്‌ വിശ്വത്തിന്റെയും സി. പി. ഐ യുടേയും ചില നിലപാടുകൾ കേരളത്തിൽ സി. പി.ഐ എം അണികൾക്കിടയിൽ വലിയ അതൃപ്തിക്കിടയാക്കിയിരുന്നു. ബിജെപിക്ക് ബദൽ കോൺഗ്രസ്‌ ആണെന്ന ബിനോയ്‌ വിശ്വത്തിന്റെ പ്രസ്താവനയും ലോകയുക്ത ഓർഡിനൻസിൽ സി. പി. ഐ. കൈക്കൊണ്ട വ്യത്യസ്ത നിലപാടും സി. പി. ഐ. എം അണികൾക്കിടയിൽ വ്യാപകമായി അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടാസിന്റെ കുറിക്ക് കൊള്ളുന്ന നർമ്മം സി. പി. ഐ. എം. അണികളും ഏറ്റെടുത്തിട്ടുണ്ട്.

Back to top button
error: