പൊൻകുന്നം: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു.
പൊൻകുന്നത്തെ ബിസ്മി ഡ്രൈവിംഗ് സ്കൂൾ ഉടമ മഠത്തിൽ ജലീൽ ആണ് മരിച്ചത്.ഇന്ന് ഉച്ചതിരിഞ്ഞ് പൊൻകുന്നം ആർടിഒ ഓഫീസിനു മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പാല ജനറൽ ആശുപത്രിയിൽ.