KeralaNEWS

അഞ്ച് പേര്‍ക്ക് പുതുജീവിതം നല്‍കി അമ്പിളി യാത്രയായി; സ്‌കൂട്ടര്‍ അപകടത്തില്‍ പൊലിഞ്ഞ പ്രിയതമയുടെ അവയവങ്ങള്‍ ദാനം ചെയ്ത് ഭർത്താവ് ശിവപ്രസാദ്

ലപ്പുഴ: സ്‌കൂട്ടര്‍ അപകടത്തിൽ നഷ്ടപെട്ട പ്രിയതമയുടെ അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്ത് മാതൃകയായി ഭർത്താവ്.സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എടത്വ തലവടി പുതുപ്പറമ്പ് ശിവസദനത്തില്‍ ശിവപ്രസാദിന്റെ ഭാര്യ അമ്പിളി(43)യുടെ അവയവങ്ങളാണ് അഞ്ച് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ചിരിക്കുന്നത്.
മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി സൈന്‍ ബോര്‍ഡില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് അമ്പിളിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. പ്രിയതമയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചതോടെ ഭര്‍ത്താവ് ശിവപ്രസാദ് അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. വിദേശത്തായിരുന്ന ശിവപ്രസാദ് നാട്ടിലെത്തി അമ്പിളിയ്ക്ക് അന്ത്യചുംബനം നല്‍കിയ ശേഷമാണ് അവയവദാനം ചെയ്യാന്‍ സമ്മതം നല്‍കിയത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനയന്നാര്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.തലക്ക് പരിക്കേറ്റ അമ്പിളിയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ലോക്ഡൗണ്‍ കാരണം വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് പനി ബാധിതനായ മകനോടൊപ്പം തിരുവല്ല ആശുപത്രിയിലേക്ക്  പോകും വഴിയാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: