ജിദ്ദ: ആരെയും വിസ്മയിപ്പിക്കും സൗദിയിലെ ഈ കൂറ്റൻ മാർബിൾ കൊട്ടാരങ്ങളുടെ ഗ്രാമം.അഞ്ഞൂറോളം വർഷം പഴക്കമുണ്ടെന്ന് കരുതുന്ന മാർബിൾ കൊട്ടാര ഗ്രാമം സൗദി അറേബ്യയിലെ അൽ ബാഹയുടെ തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.സ്വദേശികൾ ഈ സ്ഥലത്തെ ഖർയ ദീ ഐൻ എന്നു വിളിക്കുന്നു.
ക്യൂബിക് ആകൃതിയിലുള്ളതാണ് മലമുകളിലെ ഈ കെട്ടിടങ്ങൾ.അരുവികളുടെ ഒരു ഉറവിടം തന്നെയുണ്ട് ഈ മലയ്ക്ക് മുകളിൽ.അൽബാഹയിൽ നിന്ന് ഇവിടേയ്ക്കുള്ള മലയിടുക്കിൽ നിർമിക്കപ്പെട്ട തുരങ്കപാതയിലൂടെയുള്ള യാത്ര തന്നെ കുളിർമ പകരുന്നതാണ്.
യുനസ്ക്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഗ്രാമത്തിൽ 49 ചെറു വീടുകള്‍ അഞ്ചു നിലയിലായുള്ള കൊട്ടാരം പോലെ സ്ഥിതി ചെയ്യുന്നു.ഈന്തപ്പനയോലയും തടിയും കൊണ്ടാണ് മേൽക്കൂര നിർമിച്ചിട്ടുള്ളത്.രാത്രികാലങ് ങളിൽ പ്രകാശ വിസ്മയം തീർക്കുന്ന കൊട്ടാരം കൺകുളിർക്കേ കാണേണ്ട കാഴ്ച തന്നെ.