KeralaNEWS

ഗതാഗതത്തിനായി സജ്ജമായി വലിയഴീക്കൽ പാലം 

രുനാഗപ്പള്ളി:തീരദേശ ഗ്രാമത്തിന്റെ വികസന മുന്നേറ്റത്തിന് നാന്ദികുറിച്ച് അഴീക്കൽ – വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു.കായലിന്റെയും കടലിന്റെയും കൗതുകക്കാഴ്ചകളൊരുക്കി ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഴീക്കൽ അഴിമുഖത്തിനു കുറുകെ നിര്‍മിക്കുന്ന പാലം ഉടൻ ഗതാഗതത്തിന്‌ സജ്ജമാകും.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും, കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് അറബി കടലിന്‍റെ പൊഴിമുഖത്തിന് കുറുകെ ആധുനിക രീതയിലാണ് വലിയഴീക്കല്‍ പാലത്തിൻ്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.
തീരദേശ പാത യാഥാര്‍ത്ഥ്യമാകുന്നതിന് നിര്‍ണ്ണായക പങ്കാണ് വലിയഴീക്കല്‍ പാലത്തിനുള്ളത്.മനോഹരമായ പ്രകൃതി സൗന്ദര്യത്തെ പുണർന്ന് കൊണ്ടാണ് വലിയഴീക്കൽ പാലം നാടിൻ്റെ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നത്.പാലം വന്നതോട് കൂടി നാടിൻ്റെ ടൂറിസം, വാണിജ്യ മേഖലയ്ക്ക് കരുത്ത് വർദ്ധിക്കുന്നു.
അറബിക്കടലില്‍ നിന്നും ദേശീയ ജലപാതയിലേക്കും അഴീക്കല്‍ ഹാര്‍ബറിലേക്കും ഭാവിയില്‍ ചെറിയ കപ്പലുകളും, ബാര്‍ജുകളും പാലത്തിന്‍റെ അടിയില്‍ കൂടി കടന്ന് പോകത്തക്ക വിധം ജലോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ ഉയരത്തില്‍ വെര്‍ട്ടിക്കല്‍ ക്ളിയറന്‍സും 100 മീറ്റര്‍ ഹൊറിസോണ്ടല്‍ ക്ളിയറന്‍സുമുണ്ട്.
110 മീറ്റര്‍ നീളമുള്ള Bow String Arch സ്പാന്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ Bow String Arch സ്പാനാണ്.പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതോടെ 25 കി.മീറ്റര്‍ ദൂരം ലാഭിക്കാനാകും. വിനോദ സഞ്ചാരികള്‍ക്ക് കടലിന്‍റെ ഭംഗിയും, സൂര്യാസ്തമയവും ആസ്വദിക്കാവുന്ന വിധത്തിലാണ് പാലം രൂപകല്‍പന ചെയ്തിട്ടുള്ളത്.
 ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായിട്ടുള്ള അവസാനഘട്ട ഭാരപരിശോധന അടക്കമുള്ള പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്.സിട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്ന് വരുന്നു..

Back to top button
error: