FoodLIFE

ഗോൾഗപ്പ അഥവാ പാനിപൂരി

ഴിയോര കച്ചവടക്കാരന്‍ കയ്യില്‍ വച്ചു തരുന്ന, പുളിയും മധുരവും എരിവുമെല്ലാം നിറഞ്ഞ ആ കുഞ്ഞ് കുമിള ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? വടക്കേ ഇന്ത്യയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഗോള്‍ഗപ്പ അഥവാ പാനിപൂരി.
ഗോൾഗപ്പ,ഭേൽപൂരി,പാവ്ബജി,കച്ചോരി,വടാപ്പാവ്.. തുടങ്ങി ഒരു നാണവും കൂടാതെ തെരുവിനു നടുവിൽനിന്നു കഴിക്കുന്ന ധാരാളം ആളുകളെ വടക്കേ ഇന്ത്യയിലെ ഓരോ പ്രദേശത്തും നമുക്ക് കാണുവാൻ സാധിക്കും.അത്രയേറെ രൂചികരമായ വിഭവങ്ങളാണ് ഇവയോരോന്നും എന്നതാണ് അതിന് കാരണം.സുഖാ പൂരി, ആലു, ഛോലെ, ചട്ണി.. കേൾക്കുമ്പോൾ തന്നെ ഒരു വെറൈറ്റി തോന്നുന്നില്ലേ…

ഗോൾഗപ്പ

എല്ലാവർക്കും പ്രിയപ്പെട്ട പാനിപൂരിയാണ് ഗോൾഗപ്പ.മിനി പൂരിക്കുള്ളിൽ ആലു, കടല, റെത്ത ബൂന്ദി എന്നിവ ചേർത്ത് ഇംലി(പുളി) ചട്നിയിലോ ഹരി ചട്നിയിലോ മുക്കി തണുത്ത പാനിയിൽ മുക്കിയെടുത്ത് പേപ്പർ പ്ലേറ്റിലേക്കെത്തുന്നു.ഇവ വ്യത്യസ്തരുചിയാണ് നാവിൻ തുമ്പിൽ സൃഷ്ടിക്കുക.ഇപ്പോൾ കേരളത്തിലെ മിക്ക വഴിയരികിലും ഗോൾഗപ്പ കിട്ടും. 20 രൂപയ്ക്ക് സാധാരണമായി ആറ് പൂരികൾ കഴിക്കാം.രണ്ടുതരം പൂരികളാണുള്ളത്. ഒന്ന് ആട്ടയിലുണ്ടാക്കിയ പൂരി, രണ്ടാമത്തേത് റവകൊണ്ടുണ്ടാക്കിയതും.

Signature-ad

ആലു ടിക്കി ചാട്ട്

തീർച്ചയായും കഴിച്ചിരിക്കേണ്ട മറ്റൊരു വിഭവമാണ് ആലു ടിക്കി. പുഴുങ്ങിയെടുത്ത് ഉടച്ച ഉരുളക്കിഴങ്ങ് മൈദയിൽ മുക്കി പൊരിച്ചെടുക്കും.അത് കൈകൊണ്ട് ഉടച്ച് അതിലേക്ക് ചാട്ട് മസാലയും മധുരമുള്ള ഇംലി സോസും എരിവുള്ള ഹരി ചട്നിയും പുളി തീരെയില്ലാത്ത തൈരും ചിലപ്പോൾ സേവ് പൂരിയും തൂവും. ഇതാണ് ആലു ടിക്കി.

നല്ലി നിഹാരി

ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് ഹരിയാണയിലെ ഒരു സിഗ്നേച്ചർ വിഭവമാണ് നിഹാരി. ഇളം ആട്ടിറച്ചിയും എല്ലുകളും മജ്ജയും നാലുമണിക്കൂറിലധികം പലതരം സുഗന്ധവ്യ ഞ്ജനങ്ങളിലും മസാലയിലും നെയ്യിലും ഗോതമ്പുപൊടിയിലുമൊക്കെ ചേർത്ത് വേവിച്ചെടുക്കുന്ന സ്റ്റൂവാണ് നല്ലി നിഹാരി.

Back to top button
error: