മാനന്തവാടി: ഗര്‍ഭിണിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അയൽവാസിയെ അറസ്റ്റ് ചെയ്തു.എടവക മൂളിത്തോട് പള്ളിക്കല്‍ റിനിയാണ് 2021 ജനുവരിയില്‍ മരിച്ചത്.ഇവരുടെ അയല്‍വാസിയായ റഹീം വിഷം കലര്‍ത്തി നല്കിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിവാഹമോചിതയായ റിനിയുമായി കേസിന്റെയും മറ്റ് കാര്യങ്ങളും പറഞ്ഞ് അടുത്തുകൂടുകയായിരുന് നു ഇയാൾ. തുടര്‍ന്ന് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു. റിനി ഗര്‍ഭിണിയായതോടെയാണ് റഹീം ജ്യൂസില്‍ വിഷം കലര്‍ത്തി ഇവരെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.