കള്ള ടാക്സികൾക്ക് എതിരെ പരാതി നൽകാനുള്ള നമ്പരുകൾ ചുവടെ
പത്തനംതിട്ട: ടാക്സികൾക് ഭീഷണിയായി ഓടിക്കൊണ്ടിരുന്ന സമാന്തര വാഹനങ്ങൾ വാഹനവകുപ്പ് പിടിച്ചെടുക്കാൻ തുടങ്ങിയതോടെ സന്തോഷിക്കുന്നത് ആറന്മുളയിലെ ടാക്‌സി ഡ്രൈവറായ ഇടശേരിമല പ്രണവം വീട്ടില്‍ മനേഷ് നായരാണ്.മോട്ടോര്‍ വാഹന വകുപ്പ് മനേഷിന്റെ നിര്‍ദ്ദേശം പ്രാവര്‍ത്തിമാക്കിയതോടെ പല സ്‌ഥലങ്ങളിലും കള്ളടാക്‌സികള്‍ പിടിയിലായി തുടങ്ങി.
കള്ളടാക്സികളുടെ വിവരങ്ങൾ അറിയിക്കാൻ അതത് ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിന് പ്രത്യേകം നമ്പർ വേണമെന്ന് ചൂണ്ടിക്കാട്ടി മനേഷ് മന്ത്രി ആന്റണി രാജുവിന് പരാതി നല്‍കിയിരുന്നു.മന്ത്രിയുടെ ഓഫീസ് ഇത് പരിഗണിച്ചതോടെയാണ് ഓരോ ജില്ലയിലും പ്രത്യേകം ടോള്‍ ഫ്രീ നമ്ബരുകള്‍ നിലവില്‍ വന്നത്.ഈ നമ്ബരിലേക്ക് വാടകയ്‌ക്ക് ഓടുന്ന സ്വകാര്യവാഹനങ്ങളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ നല്‍കാം.പരാതി ലഭിച്ച ഉടനെ അധികൃതര്‍ വിവരം അതാത് താലൂക്കുകളിലെ വാഹന പരിശോധകരെ അറിയിക്കും.ഇത്തരത്തിലാണ് വാഹനങ്ങള്‍ പിടിയിലാകുന്നത്.
ഓരോ ജില്ലയിലെയും വാട്‌സാപ്പ്-ഫോണ്‍ നമ്ബരുകള്‍ ചുവടെ
(ജില്ലയുടെ കോഡ് ക്രമത്തിലുള്ള നമ്ബരുകളാണിവ)
തിരുവനന്തപുരം-9188961001, കൊല്ലം-918896002, പത്തനംതിട്ട-918896003, ആലപ്പുഴ-918896004, കോട്ടയം-918896005, ഇടുക്കി-918896006, എറണാകുളം-918896007, തൃശൂര്‍-918896008, പാലക്കാട്-918896009, മലപ്പുറം-918896010, കോഴിക്കോട്-918896011, വയനാട്-918896012, കണ്ണൂര്‍-918896013, കാസര്‍ഗോഡ്-918896014.