അൾസറിനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും സബര്‍ജെല്ലിയുടെ പ്രകൃതീദത്തഗുണങ്ങൾ അറിയൂ
നമ്മുടെ നാടൻ പഴങ്ങളിലും ഭക്ഷ്യധാന്യങ്ങളിലും ഔഷധച്ചെടികളിലുമൊക്കെ നിരവധി ആരോഗ്യദായകങ്ങളായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പക്ഷേ പ്രകൃതീദത്തമായ ആ വഴികൾ തേടാതെ, ചില്ലറ ആരോഗ്യ പ്രശ്നങ്ങൾക്കു പോലും ആധുനീക ചികിത്സാരീതികൾക്കു പിന്നാലെ പായാനാണ് പലർക്കും താല്പര്യം. നാം അത്രയൊന്നും പരിഗണിക്കാതിരുന്ന സബര്‍ജെല്ലിയുടെ ആരോഗ്യ- ഔഷധ ഗുണങ്ങൾ അറിയൂ
നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് സബര്‍ജെല്ലി.
വിറ്റാമിന്‍ എ, ബി, സി, ഫൈബര്‍, പൊട്ടാസ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം, അയണ്‍, മഗ്നീഷ്യം എന്നിവ ധാരാളമായി സബര്‍ജെല്ലിയിൽ അടങ്ങിയിട്ടുമുണ്ട്. കലോറി വളരെ കുറവുമാണ് സബര്ജെല്ലിക്ക്.
ശരീരത്തിലെ അമിത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സബര്‍ജെല്ലി സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാനുള്ള നാരുകള്‍ ധാരാളമായി സബര്‍ജെല്ലിയിൽ അടങ്ങിയിരിക്കുന്നതിനാൽ ഏറെ ഗുണകരമാണ്. കുടലിലുണ്ടാകുന്ന വ്രണം, അള്‍സര്‍ തുടങ്ങിയവയ്ക്കെല്ലാം ഒരു പ്രകൃതീദത്ത ഔഷധമാണിത്.
സബര്‍ജെല്ലിയില്‍ ധാരാളമായി ആന്റി ഓക്സിഡന്റിന്റെ ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാൻ സാധിക്കുന്നു. ഇവ ജ്യൂസ് അടിച്ച് കുടിക്കുന്നതും ഏറെ ഗുണകരമാണ്. ഇതിലൂടെ അമിതമായ ശരീരഭാരം കുറയ്ക്കാനും വളരെ എളുപ്പത്തിൽ സാധിക്കും.
സബര്‍ജെല്ലി പഴങ്ങള്‍ നിത്യേന കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാം. ഇതിൽ അയണ്‍ കണ്ടന്റ് അടങ്ങിയിട്ടുള്ളതിനാല്‍ അനീമിയ ഉള്ളവര്‍ക്ക് നൽകുന്നതും ഫലപ്രദമാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാൻ കഴിയുന്ന ഒന്നാണ് സബർജെല്ലി. ആന്റി വൈറല്‍ ഗുണങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നതിനാൽ ജലദോഷം, പനി തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ വരുന്നത് തടയുകയും ചെയ്യും.