കൊവിഡ് വാക്സിനുകള്‍ക്ക് ഇന്ത്യയില്‍ വാണിജ്യ അനുമതി. ഇതോടെ കൊവിഡ് വാക്സിനുകള്‍ ഇനിമുതല്‍ പൊതുവിപണിയില്‍ ലഭ്യമാവും. കോവിഷീല്‍ഡ്, കൊവാക്സിന് എന്നിവയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഉപാധികളോടെയുള്ള വാണിജ്യാനുമതിയാണ് ഇന്ത്യയുടെ ഡ്രഗ് റഗുലേറ്റര്‍ (ഡിസിജിഐ) വാക്സിനുകള്‍ക്ക് നല്‍കിയിട്ടുള്ളത്.
വാണിജ്യാനുമതി ലഭ്യമാകുന്നതോടെ വാക്സിനുകള്‍ ഇനി മുതല്‍ ആശുപത്രികളിലും, ക്ലിനിക്കുകളിലും ലഭ്യമാവുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ വാക്സില്‍ വില്പനയ്ക്ക് അനുമതിയില്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പുതിയ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ്, 2019 പ്രകാരമാണ് വിപണി വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്.