KeralaNEWS

പാലാ മുരിക്കുമ്ബുഴ പ്രീ മെട്രിക് ഹോസ്റ്റലില്‍ നിന്നും രണ്ടു പെണ്‍കുട്ടികളെ കാണാതായതായി പരാതി

പാലായില്‍ നിന്നും രണ്ടു പെണ്‍കുട്ടികളെ കാണാതായതായി പരാതി.പാലാ മുരിക്കുമ്ബുഴയുള്ള പ്രീ മെട്രിക് ഹോസ്റ്റലില്‍ നിന്നുമാണ്  പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്.കളത്തൂക്കടവ് സ്വദേശിനികളാണ് രണ്ടു പേരും.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയ ഇരുവരും സ്കൂളിൽ എത്താതതിനെ തുടർന്ന് സ്‌കൂള്‍ അധികൃതര്‍ വിളിച്ചു പറയുമ്ബോഴാണ് വിവരം അറിയുന്നത്.തുടർന്ന് ഹോസ്റ്റല്‍ അധികൃതര്‍ ഉടന്‍ തന്നെ പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

 

പത്താം തരത്തില്‍ പഠിക്കുന്നവരാണ്  പെണ്‍കുട്ടികള്‍.പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: