രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് ഐ ജി സി നാഗരാജു ഉള്‍പ്പെടെ 10 പേര്
ന്യൂഡൽഹി:നാളെ എഴുപത്തി മൂന്നാം റിപ്പബ്ളിക് ദിനം ആഘോഷിക്കാനിരിക്കെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു.കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന റിപബ്ലിക്ക് ദിന പരേഡില്‍ 99 പേരായിരിക്കും പങ്കെടുക്കുക.സാധാരണയായി സേനാംഗങ്ങളുടെ എണ്ണം 146 ആയിരിന്നു ഉണ്ടായിരുന്നത്.രാഷ്ട്രപതി ഭവന്റെ മുൻപിലുള്ള വിജയ്ചൗക്കില് നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കും.
റിപ്പബ്ലിക് ദിനത്തില്‍ ഉപയോഗിക്കുന്ന കടലാസ് നിര്‍മ്മിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാ
അതേസമയം രാഷ്ട്രപതിയുടെ പോലീസ് മെഡലിന് സംസ്ഥാനത്തുനിന്ന് ഐ ജി സി നാഗരാജു ഉള്‍പ്പെടെ 10 പേര് അര്‍ഹരായി.നാഗരാജുവിന് പുറമെ ഡിവൈ എസ് പി മുഹമ്മദ് കബീര്‍ റാവുത്തര്‍, വേണുഗോപാലന്‍, ബി കൃഷ്ണകുമാര്‍, ഡെപ്യൂട്ടി കമന്‍ഡാന്റ് ശ്യാം സുന്ദര്‍, എസ് പി ജയശങ്കര്‍, രമേശ് ചന്ദ്രന്, എസിപി ജി.എം.കൃഷ്ണന്‍കുട്ടി, എസ്ഐ സാജന് കെ.ജോര്‍ജ്, എഎസ്ഐ ശശികുമാര്‍ ലക്ഷ്മണന്, സിപിഒ ഷീബ കൃഷ്ണന്‍കുട്ടി എന്നിവരാണ് മെഡലിന് അര്‍ഹരായത്.റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് മെഡലുകള്‍ പ്രഖ്യാപിച്ചത്.