KeralaNEWS

കിൻഫ്രാ ഫിലിം പാർക്ക് ചെയർമനായി ജോർജ്കുട്ടി അ​ഗസ്റ്റി ചുമതലയേറ്റു

 

 

Signature-ad

തിരുവനന്തപുരം; കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ കോർപ്പറേഷൻ ചെയർമനായി ജോർജ് കുട്ടി അ​ഗസ്റ്റി ചുമതലയേറ്റു. കേരള കോൺ​ഗ്രസ് (എം) സ്റ്റിയറിം​ഗ് കമ്മിറ്റി അം​ഗമാണ്. ഔദ്യോ​ഗികമായി ‌ ചുമതലയിൽകുന്നതിന് മുൻപ് വ്യവസായ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോവിഡ് കാലഘട്ടത്തിൽ വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും, സംസ്ഥാനത്തെ കിൻഫ്രയുടെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ജോർജ്ജുകുട്ടി അ​ഗസ്റ്റി പറഞ്ഞു.
ആധുനിക കേരളത്തിനായി എൽഡിഎഫ് സർക്കാരിന്റെ നൂതന പദ്ധതികൾക്ക് വേദിയൊരുക്കുകയെന്ന കിൻഫ്രയുടെ ദൗത്യം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ചെയർമാൻ അറിയിച്ചു.

ഗവണ്മെമെന്റിന് ഈ കാര്യത്തിൽ വ്യക്തമായ നയമുണ്ടെന്ന് കൂടി കാഴ്ചയിൽ മന്ത്രി പി രാജീവ് അറിയിച്ചു.

 

Back to top button
error: