NEWS

സപ്പോട്ടപ്പഴം പോഷക സമ്പുഷ്ടം, കഴിക്കൂ, ഊര്‍ജ്ജം വീണ്ടെടുക്കൂ

സപ്പോട്ടയുടെ പഴം മാങ്ങ, ചക്ക, വാഴപ്പഴം എന്നവയെക്കാളേറെ പോഷക സമ്പുഷ്ടവും ഊര്‍ജ്ജദായകവുമാണ്. ഇതില്‍ വലിയ തോതില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. കാഴ്ചയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വൈറ്റമിന്‍ എ ഉത്തമമാണ്. അതുകൊണ്ട് തന്നെ നല്ല കാഴ്ച്ച തിരിച്ചുകിട്ടാനും കാഴ്ച്ച നിലനിർത്താനും സപ്പോട്ട ഉത്തമമാണ്

  • ചിക്കൂ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സപ്പോട്ടപ്പഴം ആർക്കാണ് ഇഷ്ടമില്ലാത്തത്…?
    ഉഷ്ണമേഖലയില്‍ കാണപ്പെടുന്ന നിത്യഹരിത മരമായ സപ്പോട്ടയുടെ പഴം മാങ്ങ, ചക്ക, വാഴപ്പഴം എന്നവയെക്കാളേറെ പോഷക സമ്പുഷ്ടവും ഊര്‍ജ്ജദായകവുമാണ്.
    നോസ് ബെറി,സപ്പോടില്ല പ്ലം, ചിക്കൂ എന്നിങ്ങനെ പല പേരുകളില്‍ സപ്പോട്ട അറിയപ്പെടുന്നുണ്ട്.
    പല തരത്തിലുള്ള പോഷകങ്ങളടങ്ങിയ ഈ പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. വളരെ പെട്ടെന്ന് ദഹിക്കുന്നതാണ് ഇതിന്‍റെ മധുരമുള്ള ഉള്‍വശം. ഇതിലടങ്ങിയ ഗ്ലൂക്കോസിന്‍റെ അംശം ശരീരത്തിന് ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കും.
    വൈറ്റമിനുകള്‍,ധാതുക്കള്‍,ടാനിന്‍ എന്നിവ കൊണ്ടും സമ്പുഷ്ടമാണ് സപ്പോട്ട.

വളരെ മധുരമുള്ള കാമ്പായതിനാല്‍ മില്‍ക്ക് ഷേക്കുകളില്‍ സ്ഥിരമായി സപ്പോട്ട പഴം ഉപയോഗിക്കാറുണ്ട്. സപ്പോട്ടയില്‍ വലിയ തോതില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. പ്രായമായാലുണ്ടാകുന്ന കാഴ്ചയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വൈറ്റമിന്‍ എ ഉത്തമമാണ്. അതുകൊണ്ട് തന്നെ നല്ല കാഴ്ച്ച തിരിച്ചുകിട്ടാനും കാഴ്ച്ച നിലനിര്‍ത്തുന്നതിനും സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഗ്ലൂക്കോസിന്‍റെ അംശം കൂടുതലായ അടങ്ങിയ പഴമാണ് സപ്പോട്ട.

കായിക മേഖലകളിലുള്ളവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായതിനാല്‍ ഇവര്‍ കൂടുതല്‍ സപ്പോട്ട കഴിക്കുന്നത് നല്ലതാണ്. അണുബാധയും വീക്കങ്ങളും തടയാന്‍ കഴിവുള്ള ഔഷധമായ ടാനിന്‍ അടങ്ങിയ പഴമാണ് സപ്പോട്ട. ശരീരത്തിനകത്ത് ദഹനപ്രക്രിയ എളുപ്പമാക്കുക വഴി ആമാശയത്തിലേയും അന്നനാളത്തിലേയും ചെറുകുടലിലേയും വീക്കങ്ങളും മറ്റ് അസ്വസ്ഥതകളും മാറ്റാന്‍ സപ്പോട്ടയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ഉദരസംബന്ധമായ പല പ്രശ്നങ്ങളും വേദനകളും പരിഹരിക്കാന്‍ സപ്പോട്ട കഴിക്കുന്നത് നല്ലതാണ്.

Back to top button
error: