HealthLIFE

അര്‍ശസ്സിനെ തുരത്താം,അധികം ഭാരപ്പെടാതെ തന്നെ

ട്ട് ആയുർവേദ മഹാ രോഗങ്ങളിൽ ഒന്നായിട്ടാണ് അർശസിനെ കണക്കാക്കിയിരിക്കുന്നത്. ചികിത്സിച്ചുമാറ്റാൻ പ്രയാസമുള്ളവയും നീണ്ടുനില്ക്കുന്നവയും അനേകം ഉപദ്രവങ്ങൾ ഉണ്ടാക്കുന്നവയും മറ്റൊരു രോഗങ്ങൾക്ക് കാരണമാകുന്നവയുമൊക്കെ മഹാ രോഗങ്ങളായാണ് ആയുർവേദം കണക്കാക്കുന്നത്.അത്തരത്തിലൊന്നായ അർശസിന് ആയുർവേദം നിർദ്ദേശിക്കുന്ന ചില പ്രതിവിധികൾ എന്താണെന്ന് നോക്കാം.
നവര നെല്ലിന്റ അരിവറുത്ത് ചോറുണ്ടാക്കി കറിവേപ്പില ,കുരുമുളക് ,പുളിച്ച മോര് , ഇന്ദുപ്പ് എന്നിവ കൂട്ടി ദിവസവും കഴിക്കുന്നത് അർശസിന് ശമനം ഉണ്ടാക്കാനായി സഹായിക്കും. വെളുത്തുള്ളിയും പനംകൽക്കണ്ടവും നെയ്യിൽ വറുത്തെടുത്ത് അരച്ച് ഒരു ഉരുള വലിപ്പത്തിൽ ദിവസേന രണ്ടുനേരം കഴിക്കുക.
നമ്മുടെ പുരയിടത്തിലും റോഡ് വക്കിലും ഒക്കെ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് കറുകപുല്ല്. കറുകപുല്ല് നന്നായി കഴുകി വൃത്തിയാക്കി ഒരു ദിവസം മുഴുവൻ വെള്ളത്തിൽ നനച്ചു വെക്കുക.എന്നിട്ട് രാവിലെ എടുത്ത് ഇടിച്ചുപിഴിഞ്ഞ നീര് വെറും വയറ്റിൽ കുടിക്കുക.ഇത് അർശസിന് ഉള്ള ഒന്നാന്തരം പ്രതിവിധിയാണെന്ന് ആയുർവേദം പറയുന്നു. അതുപോലെതന്നെ തൊട്ടാവാടി പറിച്ചെടുത്ത് പൂക്കൾ നീക്കിയശേഷം കഷായം വെച്ചോ കഞ്ഞിയിൽ വേവിച്ചോ ദിവസം ഒരു നേരം വീതം ഒരാഴ്ച കഴിക്കുക.
വാളൻപുളിയുടെ പൂക്കൾ ഇടിച്ചുപിഴിഞ്ഞ നീര് അര ഔൺസ് വീതം രണ്ടുനേരം കഴിക്കുന്നതും അർശസിനെ തുരത്താൻ ഉത്തമമാണ്.ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി കുടിക്കുന്നത്, പാലിൽ എള്ള് അരച്ച് കുടിക്കുന്നത്, നിലമ്പരണ്ട അരച്ച് കറന്ന ഉടനെയുള്ള പാലിൽ ചേർത്ത് കുടിക്കുന്നത്.. തുടങ്ങിയവയെല്ലാം അർശസിനെതിരേ വളരെയധികം ഫലപ്രദമാണ്.
കുപ്പമഞ്ഞൾ ,കാട്ടപ്പ ,തുമ്പ എന്നിവ ചൂടുള്ള കഞ്ഞിവെള്ളത്തിൽ ഇട്ട് അൽപ്പനേരത്തിനു ശേഷം ഈ ഇലകൾ ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണ ചേർത്ത് കാച്ചി മൂലക്കുരുവിൽ പുരട്ടുന്നതും അർശസ് ശമിക്കുന്നതിനു സഹായിക്കും.

Back to top button
error: