ടെലികോം രംഗത്തിന്റെ ഭാവി വളര്‍ച്ച കണക്കിലെടുത്ത് 6 ജി സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ എസ്തോണിയയിലെ ഔലു സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ട് ജിയോ.ഇന്ത്യയില്‍ 5 ജി സേവനങ്ങള്‍ പോലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും മുന്‍പേയാണ് ജിയോയുടെ ഈ നീക്കം.
ഇന്ത്യയില്‍ ജിയോയ്ക്ക് 400 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. ഈ ഉപഭോക്താക്കളുടെ സേവനം വര്‍ധിക്കുന്നത് ബിഗ് ഡാറ്റകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കുകയെന്ന വെല്ലുവിളിയിലേക്ക് കൂടിയാണ് ജിയോയെ എത്തിച്ചിരിക്കുന്നത്. ഔലു സര്‍വ്വകലാശാലയുടെ സാങ്കേതിക രംഗത്തെ പരിജ്ഞാനവും പ്രവര്‍ത്തന മികവുമാണ് അവരുമായുള്ള കരാറിൽ ജിയോയെ എത്തിച്ചത്.2023 അവസാനമോ 2024 ആദ്യമോ രാജ്യത്ത് ഇത് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ജിയോ നെറ്റ്വർക്ക്.