കണ്ണൂരില്‍ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് തള്ളിക്കയറാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ശ്രമം സംഘർഷത്തിനിടയാക്കി.ദർശന ഓഡിറ്റോറിയത്തിൽ മന്ത്രി എം ഗോവിന്ദൻ പങ്കെടുത്ത സമ്മേളനത്തിലേക്ക് തള്ളിക്കയറാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിനിടയാക്കിയത്.ഇവരെ പോലീസ് തടഞ്ഞെങ്കിലും പോലീസിനെ തള്ളിമാറ്റിക്കൊണ്ട് മന്ത്രി ഉൾപ്പടെയുള്ളവർ ഇരുന്ന സ്റ്റേജിലേക്ക് പ്രതിഷേധക്കാർ കുതിച്ചതോടെ യോഗത്തിനെത്തിയ സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകർ ഇടപെടുകയായിരുന്നു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി