രണ്ടരകോടിയിലേറെ കൈക്കൂലി പിടിച്ചു, രംഗനാഥൻ സി.ബി.ഐ കസ്റ്റഡിയില്‍
ഗെയിൽ മാർക്കറ്റിങ് ഡയറക്ടറും മലയാളിയുമായ ഇ.എസ് രംഗനാഥൻ ഉൾപ്പെടെ ആറു പേരാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. രംഗനാഥനിൽ നിന്ന് 1.29 കോടി രൂപയും 1.3 കോടി രൂപ വില വരുന്ന സ്വർണവും പിടികൂടി. ഒന്നാംപ്രതി രംഗനാഥനെ ഒരു ദിവസത്തേയ്ക്കും മറ്റ് പ്രതികളെ ആറുദിവസത്തെയ്ക്കും സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: കൈക്കൂലി കേസിൽ അറസ്റ്റിലായ ഗെയിൽ മാർക്കറ്റിങ് ഡയറക്ടറും മലയാളിയുമായ ഇ.എസ് രംഗനാഥൻ ഉൾപ്പെടെ ആറു പേരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഒന്നാംപ്രതിയായ ഇ.എസ് രംഗനാഥനെ ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വിട്ടത്.
കേസിലെ രണ്ടും മൂന്നും നാലും പ്രതികളായ പവൻ ഗൗർ, രാജേഷ് കുമാർ, മലയാളിയായ രാമകൃഷ്ണൻ നായർ എന്നിവരെ ആറുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു.
പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അറസ്റ്റിലായ ഇ.എസ് രംഗനാഥനിൽ നിന്ന് 1.29 കോടി രൂപയും 1.3 കോടി രൂപ വില വരുന്ന സ്വർണവും പിടികൂടിയിരുന്നു. കൈക്കൂലി വാങ്ങുക, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്തായിരുന്നു സി.ബി.ഐ അറസ്റ്റ്.