KeralaNEWS

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി മരണമടഞ്ഞു

ബുദാബി : പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേശി കാവട പുത്തന്‍ വീട്ടിൽ പരേതനായ കെ.എം. യോഹന്നാന്റെയും മറിയാമ്മയുടെയും മകൻ  റിനു ജോൺ (36) അബുദാബിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു.  ഇന്നലെയായിരുന്നു സംഭവം.
രാവിലെ റിനു സഞ്ചരിച്ച മിനിവാന്‍ മഫ്‌റഖ് റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ബാസ്‌കിന്‍ റോബിന്‍സ് കമ്പനിയില്‍ എസി ടെക്‌നീഷ്യനായിരുന്നു.
ഭാര്യ: ലിന്‍സ
മക്കള്‍: സെറ മറിയം റിനു, ലെയ മറിയം റിനു

Back to top button
error: