KeralaNEWS

ലുലു മാൾ പാർക്കിംങ് ഫീസ് ഈടാക്കുന്നത് തടയാതെ ഹൈക്കോടതി

 

കൊച്ചി : ലുലു മാളിലെ പാർക്കിംങ് ഫീസ് അനധികൃതം എന്ന പരാതിയിൽ , മാളിലെ പാർക്കിംഗ് പ്രവർത്തനം മുനിസിപ്പാലിറ്റി നൽകിയ ലൈസൻസ് ചട്ടം അനുസരിച്ചുള്ളതാണ് എന്ന കോടതി നീരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വാദി ആവശ്യപ്പെട്ട സ്റ്റേ നൽകാൻ കോടതി വിസമ്മതിച്ചു. മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ച് ക്രമീകരിയ്‌ക്കേണ്ട പാർക്കിംഗ് ഏരിയയുൾപ്പെടെയുള്ള സ്ഥലത്ത് ഫീസ് ഈടാക്കാം എന്നുള്ള ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ് നിലവിൽ ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടി. കളമശ്ശേരി മുൻസിപ്പാലിറ്റി നേരത്തെ നൽകിയ വിശദീകരണത്തിന് പുറമെ വിശദമായ ഒരു സത്യവാങ്മൂലം കൂടി രണ്ടാഴ്ചയ്ക്കകം ഫയൽ ചെയ്യാനും കോടതി നിർദേശിച്ചു.

Signature-ad

പരാതികളിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ പാർക്കിംങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും കോടതി വ്യക്തമാക്കി. മുൻസിപ്പാലിറ്റി നൽകിയ ലൈസൻസ് അനുസരിച്ചാണ്
പാർക്കിംങ് ഫീസ് പിരിക്കുന്നതെന്ന് ലുലു മാൾ അധികൃതർ കോടതിയെ  അറിയിച്ചു.

Back to top button
error: