NEWS

മൂന്ന് വയസ്സുകരൻ മർദ്ദനമേറ്റ് മരിച്ചു, രണ്ടാനച്ചൻ ഒളിവിൽ

മുംതാസ് ബീവിയുടെ മകന്‍ 3 വയസ്സുകാരനായ ഷെയ്ഖ് സിറാജാണ് മരിച്ചത്. തിരൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടി മരിച്ചു എന്ന്‌ ഉറപ്പ് വരുത്തിയ ശേഷം രണ്ടാനച്ചൻ അര്‍മാൻ രക്ഷപ്പെടുകയായിരുന്നു

തിരൂര്‍: ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ 3 വയസ്സുകാരനായ ഷെയ്ഖ് സിറാജാണ് മരിച്ചത്.

Signature-ad

മുംതാസ് രണ്ടാം ഭര്‍ത്താവ് അര്‍മാനുമൊപ്പം ഇല്ലത്തപ്പാടത്ത് താമസിക്കുകയായിരുന്നു. തിരൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടി മരിച്ചു എന്ന്‌ ഉറപ്പ് വരുത്തിയ ശേഷം രണ്ടാനച്ചൻ രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി  പോലീസ് തിരച്ചിൽ ഊർജിതമാക്കി.

Back to top button
error: