ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഉണക്കമുന്തിരിയിലുണ്ട്. ഇവ അസിഡിറ്റി കുറയ്ക്കുന്നു. ചർമ്മ രോഗങ്ങൾക്കും സന്ധിവേദനയ്ക്കും മുടികൊഴിച്ചിലിനും പരിഹാരമേകാൻ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
ശരീരത്തിന്റെ പിഎച്ച് നില ക്രമീകരിച്ച് അസിഡിറ്റിയും പാർശ്വഫലങ്ങളും തടയാനും സഹായിക്കും. മാത്രമല്ല തിമിരം, മാക്യുലാർ ഡീജനറേഷൻ മുതലായ നേത്രരോഗങ്ങൾ തടയുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ജീവകം എയും ബീറ്റാ കരോട്ടിനും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.
കാൽസ്യം ധാരാളമടങ്ങിയതിനാൽ എല്ലുകൾക്ക് ശക്തിയേകുന്നു. ബോറോൺ എന്ന മൈക്രോന്യൂട്രിയന്റ് ഇതിൽ അടങ്ങിയിട്ടുണ്ട്. ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള ഓസ്റ്റിയോ പോറോസിസ് തടയാനും ഇത് സഹായിക്കും.
വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഉണക്ക മുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ ഇതിലുണ്ട്.
നോട്ട്: ഉണക്ക മുന്തിരി രാത്രിയിൽ വെള്ളത്തിലിട്ട് വെച്ച് രാവിലെ വെറും വയറ്റിൽ ഉപയോഗിക്കുന്നതാണ് നല്ലത്.മുന്തിരി കഴിക്കുന്നതിനോടൊപ്പം അത് ഇട്ടു വച്ച വെള്ളവും കുടിക്കണം.