ഡൽഹി: ഒമിക്രോണ്‍ അതിവേഗം പടരുമെങ്കിലും മരണനിരക്കും ആശുപത്രിവാസവും കുറവായിരിക്കുമെന്ന് ന്യൂഡല്‍ഹി വിംഹാന്‍സ് നിയതി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ ഷംഷേര്‍ ദ്വിവേദി പറയുന്നു. പുതിയ വകഭേദം ശ്വാസകോശത്തെ കാര്യമായി ബാധിക്കാത്തതിനാല്‍, ഓക്സിജനും തീവ്രപരിചരണ വിഭാഗവും (ഐസിയു) രോഗികള്‍ക്ക് ആവശ്യമായി വരുന്ന അവസ്ഥ കുറവാണ്. എന്നാല്‍ ധാരാളം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ബാധിച്ചതിനാല്‍, ഒമിക്‌റോണ്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ വെല്ലുവിളിയാകുന്നുണ്ട്. ഒമിക്രോണ്‍ തരംഗത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഇതായിരിക്കുമെന്നും ഡോ ഷംഷേര്‍ ദ്വിവേദി പറയുന്നു.
ഒമിക്രോണ്‍- വ്യാപനം രൂക്ഷമായതിന് പിന്നാലെ കേസുകള്‍ അതിവേഗം ഉണ്ടായ ദക്ഷിണാഫ്രിക്കയുടെ അനുഭവം പരിശോധിച്ചാല്‍, ഈ വകഭേദം അപകടകാരിയല്ലെന്ന് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമാണെന്നും ഡോക്ടര്‍ പറയുന്നു.