സ്മാര്‍ട്ട്ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്തവര്‍/ഫീച്ചര്‍ഫോണ്‍ ഉപഭോക്താക്കള്‍ യു.പി.ഐ ഇടപാട് നടത്താനായി *99# ഡയല് ചെയ്യണം. നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) അവതരിപ്പിച്ച സേവനത്തിലൂടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശികഭാഷാ പിന്തുണയും ഉപഭോക്താവിന് ലഭിക്കും. സേവനത്തിന് 50 പൈസ വീതം ഫീസുണ്ട്.
1.ഉപഭോക്താവ് ഭീം ആപ്പില്‍ വണ്‍-ടൈം രജിസ്ട്രേഷന് നടത്തി പിന് നമ്ബര്‍ വാങ്ങണം.
2. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍നമ്ബര്‍ നല്‍കണം.
3. തുടര്‍ന്ന് ഫോണിലെ ഡയല്‍പാഡില്‍ *99# ഡയല് ചെയ്യണം.
4. തുടര്‍ന്ന് ലഭിക്കുന്ന മെന്യുവില്‍ മൈ പ്രൊഫൈല്‍, സെന്‍ഡ് മണി, റിസീവ് മണി, പെന്‍ഡിംഗ് റിക്വസ്റ്റ്സ്, ചെക്ക് ബാലന്‍സ്, യു.പി.ഐ പിന്, ട്രാന്സാക്ഷന്സ് എന്നീ ഓപ്ഷനുകള്‍ ലഭിക്കും.
5. സെന്‍ഡ് മണി ഓപ്ഷനില്‍ സ്വീകര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്ബറോ ഐ.എഫ്.എസ് കോഡോ യു.പി.ഐ ഐഡിയോ ഫോണ്നമ്ബറോ നല്‍കുക.
6.തുടര്‍ന്ന് അയയ്ക്കേണ്ട തുക ടൈപ്പ് ടൈപ്പ് ചെയ്യണം.
7. ശേഷം യു.പി.ഐ പിന് നമ്ബര്‍ നല്കി സെന്‍ഡ് ബട്ടണ്‍ പ്രസ് ചെയ്ത് പണം കൈമാറാം.
8. പണം കൈമാറിയശേഷം കണ്ഫര്മേഷന് മെസേജും റഫറന്‍സ് ഐഡിയും ലഭിക്കും.