മഴ വന്നാൽ കുട വേണം മഴ അതിശക്തമാണെങ്കിൽ കുടയും കരുത്തുള്ളതാക്കണം. അപ്പോൾ കോരിച്ചൊരിയുന്ന മഴ പെയ്യുന്ന മൗസിൻറവും ചിറാപുഞ്ചിയുമൊക്കെ ഉള്ള മേഘാലയക്കാർക്ക് അവരുടെ കുട തീർച്ചയായും കരുത്തൻ തന്നെ ആകണം .അതാണ് നുപ്സ്.
മുളയും ഇലയുംകൊണ്ടു നിർമിക്കുന്ന പരമ്പരാഗത കുട ആണ് നുപ്സ്. തലയും ശരീരവും ഒരു പോലെ മൂടുന്നു എന്നതാണ് നുപ്സിന്റെ ഏറ്റവും വലിയ ഗുണം.വർഷത്തിന്റെ അധിക സമയവും മഴ പെയ്യുന്ന നാട്ടിൽ മഴയെ പേടിക്കാതെ രണ്ടു കൈകളും സ്വതന്ത്രമായി ഉപയോഗിച്ചു ജോലിചെയ്യാൻ വേണ്ടിയാണ് നുപ്സ് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്.പിന്നീട് അത് മേഘാലയൻ ജീവിതത്തിന്റെ ഭാഗമായി മാറി.
ശക്തമായ കാറ്റിൽ പോലും പറന്നു പോകില്ല എന്നത് നുപ്സ്നെ ജനപ്രിയമാക്കുന്നു.വലിയ ആലിപ്പഴം പൊഴിയുന്ന സമയങ്ങളിൽ പരിക്കുകൾ കൂടാതെ രക്ഷപ്പെടാനും നുപ്സ് സഹായിക്കുന്നു.
120 രൂപ മുതൽ 150 രൂപ വരെയാണ് നുപ്സ് ന്റെ വില.തല മാത്രം മൂടുന്ന ഇതിന്റെ ചെറിയ മോഡൽ
knup rit( നപ്രിട്) എന്ന പേരിൽ അറിയപ്പെടുന്നു.പുതിയ തലമുറ ഫാഷൻ ന്റെ പേരിൽ കുടയ്ക്ക് പുറകെ പോകുന്നുണ്ടെങ്കിലും മേഘാലയൻ കാലാവസ്ഥക്ക് അനുയോജ്യമായ knups ന് ഇപ്പോഴും നല്ല പ്രചാരം തന്നെയാണ് ഉള്ളത്.