KeralaNEWS

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിൽ എം സ്വരാജ് സ്ഥാനാർത്ഥിയാകാൻ സാധ്യത

പിടി തോമസിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പു ചര്‍ച്ച സജീവമായ തൃക്കാക്കരയില്‍ ഇടതുസ്ഥാനാര്‍ഥിയായി സംസ്ഥാന കമ്മറ്റി അംഗം എം. സ്വരാജ് എത്താന്‍ സാധ്യത.കൊച്ചി മേയര്‍ എം. അനില്‍കുമാറിന്റെ പേരും ഉയരുന്നുണ്ടെങ്കിലും സ്വരാജിന് തന്നെയാണ് മുൻതൂക്കം.
മുന്നണിയിലോ, സി.പി.എമ്മിലോ സ്ഥാനാര്‍ഥിക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ച തുടങ്ങിയിട്ടില്ലെങ്കിലും ഭരണാനൂകൂലഘടകം മുതലാക്കി നിയമസഭയില്‍ ഇടതുമുന്നണിയുടെ സീറ്റു നില നൂറിലെത്തിക്കുകയാണ് സി.പി.എം. ലക്ഷ്യം.ജയിക്കുമെന്നുറപ്പിച്ചിട്ടും ത‍ൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടതോടെ നിയമസഭയില്‍ എത്തേണ്ടയൊരാള്‍ എത്താത്തതിന്റെ നിരാശ ഇപ്പോഴും മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കള്‍ക്കുണ്ട്.അതിനാൽ സ്വരാജിന് തന്നെയാണ് നിലവിൽ മുൻതൂക്കം.
 ഇടതുസ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണക്കാരായി എന്ന പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറിയെറ്റ് അംഗം സി.കെ. മണിശങ്കര്‍, വൈറ്റില മുന്‍ ഏരിയ സെക്രട്ടറി കെ.ഡി. വിന്‍സെന്റ് എന്നിവരെ സസ്പെന്‍ഡുചെയ്തത് ശരിവയ്ക്കണമെങ്കില്‍, ത‍ൃക്കാക്കരയില്‍ സി.പി.എമ്മിന് ജയം അനിവാര്യവുമാണ്.
 അതേസമയം തങ്ങൾക്ക് അനുകൂലമായ സഹതാപതരംഗം മുതലെടുക്കാൻ യുഡിഎഫ് ഇപ്പോഴെ കച്ചകെട്ടി തുടങ്ങിയിട്ടുണ്ട്.എന്നാൽ സ്ഥാനാർത്ഥി നിർണയം അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.കാരണം ഒരു ഡസനിലേറെ നേതാക്കളാണ് സ്ഥാനാർത്ഥി മോഹവുമായി രംഗത്തുള്ളത്.എന്നാൽ പ്രമുഖ മുഖംതന്നെ മല്‍സരിക്കാനെത്തുമെന്നാണ് പാർട്ടി നൽകുന്ന സൂചന.ബിജെപിയും കളം നിറഞ്ഞു കളിക്കാനുള്ള ഒരുക്കത്തിലാണ്.

Back to top button
error: