കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന ജി കെ പിള്ളയുടെ നിര്യാണം നമ്മുടെ സിനിമാക്കാർ അധികം അറിഞ്ഞതുപോലുമില്ല.അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും സിനിമാലോകത്തു നിന്ന് വളരെ കുറച്ചുപേർ മാത്രമേ എത്തിയുമുള്ളൂ.തിരുവനന്തപുരത്തെ ഇടവയിലെ വീട്ടില് വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
ഇദ്ദേഹത്തിന്റെ മരണത്തോട് അനുബന്ധിച്ച് സിനിമ താരങ്ങളെയും മറ്റും വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ വന്നിരുന്നു.
“കുറ്റപ്പെടുത്തുകയല്ല, എങ്കിലും വിഷമം തോന്നിയ ഒരു കാര്യമാണ്. മലയാളസിനിമയിലെ ഏറ്റവും മുതിർന്ന നടൻ മരിച്ചത് നമ്മുടെ സിനിമാക്കാരിൽ മിക്കവരും അറിഞ്ഞിട്ടുപോലുമില്ലെന്ന് തോന്നുന്നു.ഫേസ്ബുക്കിലോ ഇൻസ്റാഗ്രാമിലോ ജികെ പിള്ളയുടെ ഫോട്ടോയിട്ട് ആദരാഞ്ജലികൾ എന്നൊരു വാക്ക് എഴുതാൻപോലും മിക്കവർക്കും സമയമില്ലാതെ പോയതോർക്കുമ്പോഴാണ്…” ഒരു ആരാധകന്റെ കുറിപ്പ് ഇങ്ങനെ പോകുന്നു.
ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുമായി ബന്ധപ്പെട്ടുള്ള ചിത്രം സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരിക്കുന്നത്. ജി കെ പിള്ളയുടെ വീട്ടിലെത്തിയ മമ്മൂട്ടി അദ്ദേഹത്തിന് പ്രാർത്ഥന ചൊല്ലുന്നതായിരുന്നു അത്. മമ്മൂട്ടിയുടെ ഈ പ്രവൃത്തി മഹത്തരമാണ് എന്നാണ് പലരും ഇപ്പോൾ അഭിപ്രായപ്പെടുന്നത്.