ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മമിത ട്രീസയ്ക്ക് ഇന്‍സ്പയര്‍ അവാര്‍ഡ്
ദേശീയതലത്തില്‍ ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നതാണ് ഇന്‍സ്പയര്‍ അവാര്‍ഡ്. മമിതയുടെ അലാറത്തോടു കൂടിയ ഹെല്‍മറ്റ് എന്ന ആശയത്തിനാണ് പുരസ്‌കാരം. പെരിന്തല്‍മണ്ണ പരിയാപുരം ഫാത്തിമ യുപി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി മമിത.
മലപ്പുറം: പെരിന്തല്‍മണ്ണ പരിയാപുരം ഫാത്തിമ യുപി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി മമിത ട്രീസയെ 2021-22 അധ്യയനവര്‍ഷത്തെ ഇന്‍സ്പയര്‍ അവര്‍ഡിന് തിരഞ്ഞെടുത്തു.
പതിനായിരം രൂപയാണ് അവാര്‍ഡ്. പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നും ഇന്‍സ്പയര്‍ പുരസ്‌കാരം നേടിയ ഏക യു.പി.സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മിത ട്രീസ. അലാറത്തോടു കൂടിയ ഹെല്‍മറ്റ് എന്ന ആശയത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നവേഷനും ചേര്‍ന്ന് ദേശീയതലത്തില്‍ ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങള്‍ക്കു പ്രോത്സാഹനം നല്‍കാനാണ് ഇന്‍സ്പയര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അലാറത്തോടു കൂടിയ ഹെല്‍മറ്റ് (Helmet with Alarm) എന്ന ആശയത്തിനാണ് പുരസ്‌കാരം. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്ന പലരും സ്ട്രാപ് ഉപയോഗിക്കാറില്ല. ഹെല്‍മറ്റില്‍ പ്രഷര്‍ സെന്‍സര്‍ ഘടിപ്പിക്കുന്നതോടെ അലാറം മുഴങ്ങുകയും യാത്രക്കാരന്‍ ഹെല്‍മറ്റ് സ്ട്രാപ് ധരിക്കുകയും ചെയ്യും. ഇതോടെ അലാറം നിലയ്ക്കും. ഇങ്ങനെ ഇരുചക്രവാഹന അപകടങ്ങളിലെ പരിക്കില്‍ നിന്ന് യാത്രക്കാരന് രക്ഷനേടാം.
പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരായ വീട്ടുവേലിക്കുന്നേല്‍ മനോജിന്റെയും ജിനുവിന്റെയും മകളാണ് മമിത ട്രീസ. ഏക സഹോദരി മമത റോസ്, ഡല്‍ഹി മിറാന്‍ഡ ഹൗസ് കോളജിലെ ഒന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിനിയാണ്