IndiaNEWS

ബസിനേക്കാളും മുന്‍പ് ഫ്ലൈറ്റ് പറന്നിറങ്ങിയ മദ്രാസ്; അറിയാം ചെന്നൈയുടെ വിശേഷണങ്ങൾ 

ണ്ടു കാലത്ത് മദ്രാസിപ്പട്ടിണം എന്നു പേരായ ഒരു മത്സ്യബന്ധന ഗ്രാമമായിരുന്നു ചെന്നൈ. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ് മദ്രാസ്,മദ്രാസായി മാറുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് സെറ്റില്‍മെന്‍റുകളില്‍ ഒന്നായ സെന്‍റ് ജോർജ് കോട്ട ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മ്മിച്ചതോടെ നാടിന്‍റെ ചരിത്രവും മാറുകയായിരുന്നു.1996-ലായിരുന്നു പിന്നീട് ചെന്നൈയിലേക്കുള്ള നഗരത്തിന്റെ കൂടുമാറ്റം.
ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ സെറ്റില്‍മെന്‍റുകളില്‍ ഒന്നാണെങ്കിലും എന്നും കാലത്തിനെക്കാൾ മുൻപിൽ നടന്നൊരു നാടുകൂടിയാണ്  ചെന്നൈ.സെന്‍റ് ജോര്‍ജ് കോട്ടയ്ക്കടുത്തുള്ള സെന്റ് മേരീസ് ചര്‍ച്ച് 1678 ല്‍ ആണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ആഗ്ലിക്കന്‍ പള്ളിയാണിത്.1668 ല്‍ വന്ന മദ്രാസ് ബാങ്ക് യൂറോപ്യന്‍ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ആയിരുന്നു.1920 ല്‍ ചെന്നൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഇടവും ചെന്നൈയാണ്.
1917 ല്‍ ആദ്യ ഫ്ലൈറ്റ് പറന്നിറങ്ങിയ ചെന്നൈയില്‍ ബസ് വരുവാന്‍ പിന്നെയും 8 വര്‍ഷങ്ങള്‍ കൂടിയെടുത്തു. 1925 ലാണ് ഇവി‌ടെ ആദ്യമായി ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.ലണ്ടന്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും പഴയ കോര്‍പ്പറേഷന്‍ സ്ഥാപിതമായ നഗരവും  ചെന്നൈയാണ്.
ചെന്നൈ പട്ടണം മനസ്സില്‍ കൊണ്ടുവരുന്ന മറ്റു ചിത്രങ്ങളിലൊന്ന് മറൈന്‍ ഡ്രൈവിന്‍റേതാണ് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ കടല്‍ത്തീരമാണ് ചെന്നൈയിലെ മറൈന്‍ ഡ്രൈവ്.
സെന്‍റ് ജോര്‍ജ് കോട്ടയില്‍ നിന്നും ആരംഭിച്ച് 12 കിലോമീറ്റര്‍ വിസ്തൃതിയില്‍ ബസന്ത് നഗര്‍ വരെയാണ് ബീച്ച് നീണ്ടു കിടക്കുന്നത്.ഇന്ത്യയിലെന്നല്ല, ഏഷ്യയില്‍ തന്നെ ഏറ്റവുമധികം ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന നഗരവും ചെന്നൈയാണ്. ഡെല്‍ഹിയേക്കാളം പത്തിരട്ടി ആളുകളാണ് ഇവിടെ ഇരുചക്രവാഹനം ഉപയോഗിക്കുന്നത്.
സൗത്ത് ഇന്ത്യന്‍ സിനിമയുടെ ജന്മനാട് എന്നറിയപ്പെടുന്ന ഇ‌ടമാണ് ചെന്നൈ. ചെന്നൈയുടെ സംഭാവനകള്‍ സ്വീകരിക്കാത്ത ഒരു സൗത്ത് ഇന്ത്യന്‍ സിനിമകള്‍ പോലുമുണ്ടാവില്ല. കന്നഡ ആയാലും തമിഴ്, തെലുഗു അല്ലെങ്കില്‍ മലയാളം ആയാലും ഇതിലെല്ലാം വ്യക്തമായ സ്വാധീനം ചെലുത്തുവാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവിടുത്തെ വിക്ടോറി. പബ്ലിക് ഹാളിലാണ് ലോകത്തിലെ ആദ്യത്തെ നിശബ്ദ സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്.
തമിഴ്നാടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ ചെന്നൈ. 1996 വരെ ഈ നഗരം മദ്രാസ് എന്ന പേരിലറിയപ്പെട്ടിരുന്നു. ‘കോളിവുഡ്’ എന്ന് അറിയപ്പെടുന്ന തമിഴ് സിനിമയുടെയും ദക്ഷിണ റെയിൽവേയുടെയും ആസ്ഥാനം ചെന്നൈ തന്നെ !

Back to top button
error: