MovieNEWS

കാര്‍ത്തിക്ക് നരേനും റഹ്മാനും വീണ്ടും; നിറങ്കള്‍ മൂന്‍ട്രിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ തുടങ്ങി

പുതുപുതു അര്‍ത്ഥങ്കളാണ് റഹ്മാന് തമിഴില്‍ താരപ്രവേശനം സാദ്ധ്യമാക്കിയതെങ്കില്‍ അവിടെ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്ത ചിത്രം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ധ്രുവങ്കള്‍ പതിനാറാണ്. ബില്ലയും സിങ്കം 2 ഉം മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ധ്രുവങ്കള്‍ പതിനാറിലെ നെഗറ്റീവ് ഷെയ്ഡുള്ള പോലീസ് ഓഫീസറുടെ വേഷം ഇതില്‍നിന്നൊക്കെ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.

അന്യഭാഷാചിത്രങ്ങളിലേയ്ക്കുള്ള റഹ്മാന്റെ പുനഃപ്രവേശനത്തെ മുമ്പത്തേക്കാള്‍ വേഗത്തിലാക്കാനും ഈ ചിത്രം സഹായിച്ചു. അതുകൊണ്ടുതന്നെ ആ കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം പിറവിയെടുക്കുമ്പോള്‍ പ്രതീക്ഷയും അത്രത്തോളം ഉയരും.

Signature-ad

കാര്‍ത്തിക് നരേനും റഹ്മാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് നിറങ്കള്‍ മൂന്‍ട്ര്. ഇത്തവണ റഹ്മാനോടൊപ്പം ശരത് കുമാറും അഥര്‍വ്വയും കൂടി ചേരുന്നുണ്ട്. ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അയ്യങ്കാരന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കെ. കരുണാമൂര്‍ത്തിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടിജോ ടോമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ മലയാളികൂടിയായ ജേക്‌സ് ബിജോയ് ആണ്.

Back to top button
error: