ഒമിക്രോൺ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം. കല്യാണം, മരണാനന്തര ചടങ്ങുകൾ, പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു.
തുറന്നസായ സ്ഥലങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 150 ആയും അടച്ചിട്ട മുറികളിൽ 75 ആയും ചുരുക്കി. നേരത്തെ ഇത് 200 ഉം 100 ആയിരുന്നു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.അതേസമയം രാത്രികാല നിയന്ത്രണം തുടരേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനമായി.