KeralaNEWS

ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

ക്രിസ്തുമസ് , ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയ പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികൾ.കേരളത്തിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാർക്കാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്കുകൾ നൽകേണ്ടി വരുന്നത്.സ്വദേശി വിദേശി വിമാന കമ്പനികൾ എന്ന വിത്യാസമില്ലാതെ എല്ലാ വിമാന കമ്പനികളും അന്താരാഷ്ട്ര സര്‍വ്വീസുകൾക്ക് നിരക്ക് കൂട്ടിയിട്ടുണ്ട്. ശരാശരി മുപ്പതിനായിരം രൂപയാണ് ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇത് വലിയ തോതില്‍ വര്‍ധിച്ചു.ചില വിമാനക്കമ്പനികള്‍ സൗദി അറേബ്യയിലേക്ക് 77000  രൂപ വരെ ഇടാക്കുന്നുണ്ട്.ബഡ്ജറ്റ് എയർലൈൻസുകളായ എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍-ദുബായ് സര്‍വ്വീസിനായി ഈടാക്കുന്നത് 34500 രൂപയാണ്.എയർ അറേബ്യ -ഷാർജ സെക്ടറിലേക്കും കേരളത്തിൽ നിന്ന് ഇതേ നിരക്കാണ് ഈടാക്കുന്നത്.അതേസമയം മാർച്ച് മാസം മുതൽ ഇത് 16659 രൂപ മാത്രമാണ്. മറ്റു കമ്പനികൾ ഇരട്ടിയോളമാണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്.മസ്കറ്റിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള ചാർജ് 55000-60000 രൂപ വരെ വരും യൂറോപ്പ്,അമേരിക്ക തുടങ്ങി യാത്രക്കാര്‍ കൂടുതലുള്ള മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. 

 

അപ്രതീക്ഷിതമായ ഈ നിരക്ക് വർധനയിൽ വെട്ടിലായിരിക്കുകയാണ് ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയ മലയാളികൾ.പലരും കൊറോണ സമയത്ത് മാറ്റി വച്ചിരുന്ന യാത്രക്കൂടിയായിരുന്നു ഇത്.

Back to top button
error: