KeralaLead NewsNEWS

വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു

തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. മതിലകം സി.കെ വളവ് പുതിയവീട്ടിൽ അബൂബക്കറിന്റെ ഭാര്യ മുംതാസ്(59) ആണ് മരിച്ചത്.

വൈകീട്ട് ആറരയോടെയാണ് സംഭവം. കുടുംബതർക്കത്തെ തുടർന്ന് മരുമകൾ ഭർതൃമാതാവായ മുംതാസിനെതിരെ പരാതി നൽകാൻ മതിലകം സ്റ്റേഷനിലെത്തിയിരുന്നു. മുംതാസും പരാതിയുമായി ഈ സമയം തന്നെ സ്റ്റേഷനിലെത്തിയിരുന്നു. ഇരുകൂട്ടരുമായി പോലീസ് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.

Signature-ad

ഇതിനിടെ കസേരയിൽ നിന്നും മുംതാസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ മകളും മറ്റും ചേർന്ന് മുംതാസിനെ ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Back to top button
error: