KeralaLead NewsNEWS

ന്യൂ ഇയര്‍ കേക്ക് ഭാര്യ മുഖത്തെറിഞ്ഞു; ഭാര്യയുടെ മാതാവിന്റെ തലയ്ക്കടിച്ച് യുവാവിന്റെ പ്രതികാരം

കോഴിക്കോട്: ഭാര്യാമാതാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജിന്‍ (25) ആണ് അറസ്റ്റിലായത്. പരിക്കേറ്റ വളര്‍പ്പാംകണ്ടി പുഴക്കല്‍ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിന്‍ കേക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാനായി ലിജിന്‍ ഭാര്യാമാതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: