ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്ന, പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ അപൂർവം കവികളിലൊരാളുമായ ഖലീൽ ജിബ്രാന്റെ നാട് കൂടിയാണ് ലബനോൻ.ഖലീൽ ജിബ്രാന്റെ പ്രണയത്തിന് മൂകസാക്ഷിയായി നിൽക്കേണ്ടി വന്ന ലെബനോനിലെ ദേവദാരുക്കളെപ്പറ്റി മലയാളത്തിൽ പോലും എഴുതപ്പെട്ടിട്ടുണ്ട്.അങ്ങനെ പലർ...
ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് ജനിച്ച ജിബ്രാന്റെ കുടുംബം മാരോനൈറ്റ് കത്തോലിക്കരായിരുന്നു.കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസ്സിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതൻ നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബി യും പഠിപ്പിച്ചു. ബൈബിളിന്റെ ബാ ലപാഠങ്ങളും ഈ പുരോഹിതനിൽ നിന്നുതന്നെ മനസ്സിലാക്കി. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുൾപ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളിൽ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും ഇക്കാലത്തെ പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനം കാണാം.
സ്ഥാപനവത്കരിക്കപ്പെട്ട മതത്തെ നിരാകരിക്കുന്ന ഒരു നിലപാടായിരുന്നു എന്നും ജിബ്രാന് ഉണ്ടായിരുന്നത്.1928-ൽ പ്രസിദ്ധീകരിച്ച ‘യേശു,മനുഷ്യന്റെ പുത്രൻ’ എന്ന കൃതിയിൽ അദ്ദേഹം ഇങ്ങനെ പറയുന്നു:”എന്റെ സുഹൃത്തേ,നമുക്കൊരിക്കലും പൊരുത്തപ്പെടാനാവുകയില്ലെന്ന് ഞാൻ ഭയപ്പെടുന്നു”
അയൽരാജ്യമായ സിറിയയിലും മറ്റുമുണ്ടായ കലാപങ്ങളും യെമനിലെ ഹൂത്തി വിരുദ്ധ പോരാട്ടത്തിനെതിരെ ലബനോന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ലബനോനുമായുള്ള സഊദി ഉൾപ്പെടെയുള്ള അറബ് ബന്ധത്തില്‍ വിള്ളല്‍ വീണതുമെല്ലാം ലബനോന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാര്യകാരണങ്ങളാണ്.ലബനോന്‍ ഉല്പന്നങ്ങള്ക്ക് സഊദി ഇറക്കുമതി നിരോധവും ഏര്‍പ്പെടുത്തി.
യെമനിലെ ഹൂത്തി വിരുദ്ധ പോരാട്ടത്തിനെതിരെ ലബനോൻ ഇൻഫർമേഷൻ മന്ത്രി ജോർജ് കൊർദാഹിയുടെ പരാമർശമാണ് അറബ് രാജ്യങ്ങളുടെ അസ്വാരസ്യങ്ങൾക്ക് കാരണം..ഹൂത്തികൾക്കെതിരെ സൗദി നയിക്കുന്ന സഖ്യസേനയിൽ അംഗ രാജ്യങ്ങളായ ബഹ്റൈനും, യു.എ.ഇയും ഈ പാത തന്നെ പിൻതുടർന്നു.ലബനോൻ ഉൽപന്നങ്ങൾക്ക് ഈ രാജ്യങ്ങൾ ഇറക്കുമതി നിരോധവും ഏർപ്പെടുത്തി.