KeralaNEWS

ആശങ്കകൾ മാറ്റിനിർത്തി പുതുവർഷത്തെ വരവേൽക്കാം

രിക്കലും ആവര്‍ത്തിക്കരുതേ എന്ന് നാം ആഗ്രഹിക്കുന്ന ആ ദിനങ്ങളിൽക്കൂടിയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ ജീവിതം.2017-ലെ ഓഖി,2018-19 വർഷങ്ങളിലെ പ്രളയം.2019 മുതലുള്ള കോവിഡ് വകഭേദങ്ങൾ…ഇതുവരെ നാം കൈക്കൊണ്ടിരുന്ന പ്രതിരോധ രീതികള്‍ പോരെന്നും, അനിയന്ത്രിതമായ സാഹചര്യങ്ങള്‍ ഏതുനിമിഷവും ആവർത്തിക്കുമെന്നും ഇനിയും ആയിരങ്ങള്‍ മരിച്ചുവീഴാന്‍ അത് കാരണമാകുമെന്നും നമ്മെ പഠിപ്പിച്ച ധാരാളം അനുഭവങ്ങൾ..!

കൊവിഡ് 19 ( Covid 19 ) എന്ന മഹാമാരിയെ കുറിച്ച് നാം ആദ്യം കേള്‍ക്കുന്നത് 2019ന്റെ അവസാനത്തിലാണ്. ചൈനയിലെ വുഹാന്‍ ( Wuhan China )  എന്ന പട്ടണത്തിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. പുറംലോകം ഈ പുതിയ രോഗത്തെ കുറിച്ച് അറിഞ്ഞും മനസിലാക്കിയും വരും മുമ്പ് തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപിച്ചിരുന്നു.

 

Signature-ad

2020- ന്റെ തുടക്കം മുതല്‍ തന്നെ കൊവിഡ് ഉയര്‍ത്തിയ ഭീഷണിയിലായിരുന്നു നാം. പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. എന്തെന്നോ ഏതെന്നോ അറിയാത്ത വിധം ജനം പരിഭ്രാന്തിയുടെ കടന്നുപോയ നാളുകൾ.എങ്കിലും രണ്ടാം തരംഗം അതിന്റെ തീക്ഷണത കുറച്ച് അല്‍പമൊന്നടങ്ങിയപ്പോള്‍ ഏവരും ആശ്വസിച്ചു. വാക്സിനേഷന്‍ പ്രക്രിയകള്‍ വേഗത്തിലായതും ആശ്വാസം പകരാന്‍ കാരണമായി. ഒരുപക്ഷേ പഴയ ജീവിതത്തിലേക്ക് പതിയെ എങ്കിലും മടങ്ങാനാവുമെന്ന് ഏവരും മോഹിച്ചുതുടങ്ങിയ സമയം. അങ്ങനെ വര്‍ഷം അതിന്റെ അവസാനഘട്ടത്തിലേക്ക് പ്രതീക്ഷകളുമായി പോകുമ്പോഴാണ് തിരിച്ചടിയുമായി അടുത്ത വൈറസ് വേഷപ്പകര്‍ച്ചയുമായെത്തുന്നത്.”ഡെല്‍റ്റ’യെക്കാള്‍ മൂന്ന് മടങ്ങിലധികം രോഗവ്യാപന സാധ്യതയുള്ള ‘ഒമിക്രോണ്‍’ എന്ന പുതിയ എതിരാളി!

 

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന് ‘ഒമിക്രോണ്‍’ കാരണമാകുമോ എന്നാണ് പുതിയ ആശങ്ക.രോഗവ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തന്നെയാണ് ഇപ്പോഴും നാം മുന്നോട്ടുപോകുന്നത്.എന്തായാലും ‘ഡെല്‍റ്റ’ വിതച്ചതുപോലൊരു നാശം ‘ഒമിക്രോണ്‍’സൃഷ്ടിക്കില്ലെന്ന  വിശ്വാസത്തോടും പ്രതീക്ഷയോടും, ജാഗ്രതയോടും കൂടി തന്നെ നമുക്ക് പുതുവർഷത്തെ വരവേൽക്കാം.

Back to top button
error: