KeralaNEWS

പമ്പയിൽ നിന്നും നിലയ്ക്കൽ ഭാഗത്തേക്ക് കുടിവെള്ളവുമായി പോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം

മ്പയിൽ നിന്നും നിലയ്ക്കൽ ഭാഗത്തേക്ക് കുടി വെള്ളവുമായി പോയ ടാങ്കർ ലോറി പമ്പാ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം അറുപത് അടിയോളം താഴ്ചയുള്ള  കൊക്കയിലേക്ക് മറിഞ്ഞു.ഉടൻ തന്നെ ഫയർ ഫോഴ്സിൻ്റെ  പമ്പാ സ്പെഷ്യൽ ഓഫീസർ എ.റ്റി ഹരിദാസിൻ്റെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി  വടം ഉപയോഗിച്ച് കൊക്കയിൽ ഇറങ്ങുകയും വാഹനത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി  രാജേഷിനെ പുറത്തെത്തിക്കുകയും ചെയ്തു.  ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ഫയർ ഫോഴ്സ് ആംബുലൻസിൽ പിന്നീട് പമ്പാ ഗവൺമെൻ്റ് ആശുപത്രിയിലും തുടർന്ന് അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.എതിരെ വന്ന കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുമ്പോളാണ്  അപകടം ഉണ്ടായത്.

Back to top button
error: