KeralaNEWS

മമ്മൂട്ടിയും മോഹൻലാലും പിന്നെ മലയാള സിനിമയും

കദേശം 1985 – 86 കാലഘട്ടം മുതൽ മമ്മൂട്ടി – മോഹൻലാൽ എന്നീ താരധ്രുവങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വാണിജ്യപരമായി മലയാള സിനിമയുടെ നിലനിൽപ്പ്.ഇരുവർക്കും പിന്നിലായി പലരും വന്നു പോയെങ്കിലും ഇരുവരുടെയും സ്ഥാനം ഇന്നും അചഞ്ചലമായി തുടരുന്നു.അതേപോലെ ഇരുവരുടെയും കരിയർ നിരവധി ഉയർച്ച താഴ്ച്ചകളിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും പ്രേക്ഷക പിന്തുണയിൽ ഇവർ അധികം പിന്നോട്ട് പോയിട്ടില്ല എന്നതാണ് വാസ്തവം . ഇവരുടെ സമകാലികർ എന്നു പറയാവുന്ന ഇതര ദക്ഷിണേന്ത്യൻ ഭാഷാ താര ദ്വയങ്ങളെല്ലാം തന്നെ നിറം മങ്ങുകയോ പുതിയ തലമുറക്ക് വഴിമാറി കൊടുക്കുകയോ ചെയ്തപ്പോൾ  മമ്മൂട്ടി – മോഹൻലാൽ താരജോടികൾ ഇന്നും തങ്ങളുടെ പ്രഭാവം നിലനിർത്തി പോരുന്നു.
 കഴിഞ്ഞ  മൂന്നര പതീറ്റാണ്ടിലധികമായി ഏതാണ്ടെല്ലാ ഫെസ്റ്റിവൽ സീസണുകളിലും  ഇരുവരുടെയും ചിത്രങ്ങൾ ഏറ്റുമുട്ടാറുണ്ട്.അവയിൽ ചില ക്ലാഷ് റിലീസുകൾ ഇവിടെ കുറിക്കുന്നു.ഏതെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ വായനക്കാർക്ക് അത് കമന്റായി രേഖപ്പെടുത്താം.
1986 ഓണം .ആവനാഴി – നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
1988 ഓണം . 1921 – ആര്യൻ
1988 ഓണം . നായർ സാബ് – വന്ദനം
1991 ഓണം .കിലുക്കം – അനശ്വരം
1992 വിഷു . വാത്സല്യം – ദേവാസുരം
1992 ഓണം .പപ്പയുടെ സ്വന്തം അപ്പൂസ് – അദ്വൈതം/ യോദ്ധ
1995 വിഷു .മഴയെത്തും മുൻപേ – സ്ഫടികം
1994 ഓണം . സൈന്യം – മിന്നാരം
1995 ഓണം .NO:1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് – മാന്ത്രികം
1996 വിഷു . ഹിറ്റ്ലർ – കാലാപാനി
1996 ഓണം . ഇന്ദ്രപ്രസ്ഥം – ദി പ്രിൻസ്
1997 ഓണം .കളിയൂഞ്ഞാൽ – ചന്ദ്രലേഖ
1999 വിഷു . മേഘം – ഉസ്താദ്
2000 ക്രിസ്മസ് .ദാദാസാഹിബ് – ദേവദൂതൻ
2001 ഓണം .രാവണപ്രഭു – രാക്ഷസ രാജാവ്
2002 വിഷു .ഫാന്റം – ഒന്നാമൻ
2003 വിഷു .ക്രോണിക് ബാച്ച്‌ലർ _ കിളിച്ചുണ്ടൻ മാമ്പഴം
2003 ഓണം .പട്ടാളം – ബാലേട്ടൻ
2004 ഓണം .കാഴ്ച്ച – നാട്ടുരാജാവ്
2005 ഓണം .നേരറിയാൻ CBI – നരൻ
2005 ക്രിസ്മസ് .ബസ് കണ്ടക്ടർ – തന്മാത്ര
2006 വിഷു . തുറുപ്പു ഗുലാൻ – രസതന്ത്രം
2006 പോത്തൻ വാവ – ഫോട്ടോഗ്രാഫർ
2007 വിഷു .ബിഗ് ബി – ഛോട്ടാ മുംബൈ
2008 വിഷു . അണ്ണൻ തമ്പി – ഇന്നത്തെ ചിന്താവിഷയം
2008 ജൂലൈ . പരുന്ത് – മാടമ്പി
2009 പഴശ്ശി രാജ – എയ്ഞ്ചൽ ജോൺ
2010 റംസാൻ . പ്രാഞ്ചിയേട്ടൻ ദ സെയിന്റ് – ശിക്കാർ
2011 ക്രിസ്മസ് – വെനീസിലെ വ്യാപാരി – ഒരു മരുഭൂമിക്കഥ
2012 ഓണം .താപ്പാന – റൺ ബേബി റൺ
2013 വിഷു .ഇമ്മാനുവൽ – ലേഡീസ് & ജൻറിൽമാൻ
2013 ഓണം . ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് –
2014 ഓണം .രാജാധിരാജ – പെരുച്ചാഴി
2015 സമ്മർ .ഭാസ്ക്കർ ദ റാസ്ക്കൽ – എന്നും എപ്പോഴും
2016 തോപ്പിൽ ജോപ്പൻ – പുലിമുരുകൻ
2017 ഓണം .പുള്ളിക്കാരൻ സ്റ്റാറാ – വെളിപാടിന്റെ പുസ്തകം
2019 വിഷു . മധുരരാജ –  ലൂസിഫർ
2020 ജനുവരി . ഷൈലോക് – ബിഗ് ബ്രദർ

Back to top button
error: