IndiaNEWS

മുംബൈ-നവിമുംബൈ വാട്ടർ ടാക്‌സി സർവീസിന് ജനുവരിയിൽ തുടക്കമാകും

മുംബൈയിൽ നിന്ന് നവി മുംബൈയിലേക്കുള്ള വാട്ടർ ടാക്‌സി സർവീസിന് ജനുവരിയിൽ തുടക്കമാകും. യാത്രാ സമയം 75 ശതമാനം കുറയ്ക്കാനാകുന്ന ഈ പദ്ധതി ജനുവരി ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.രാവിലെ 8 മുതൽ രാത്രി 8 വരെയായിരിക്കും സർവീസ്.

 

നെരൂൾ ടെർമിനലിൽനിന്ന് മുംബൈയിലേക്ക് വാട്ടർടാക്സി സർവീസ് ആരംഭിക്കുന്നതോടെ മുംബൈ-നവിമുംബൈ യാത്രാസമയം ഗണ്യമായി കുറയുമെന്നും റോഡുകളിലെ വാഹനത്തിരക്കും ലോക്കൽ ട്രെയിനുകളിലെ തിരക്കും കുറയുമെന്നും സിഡ്‌കോ എം.ഡി. സഞ്ജയ് മുഖർജി പറഞ്ഞു. നെരൂൾ മാതൃകയിൽ മുംബൈയിലെ ബാഹുച്ച ധക്ക, അലിബാഗിലെ മാംണ്ട്‌വ എന്നിവിടങ്ങളിലും വാട്ടർ പാസഞ്ചർ ടെർമിനലുകൾ നിർമിച്ചുവരികയാണ്.കേന്ദ്ര-സംസ്ഥാന ഏജൻസികൾ മുംബൈ പോർട്ട് ട്രസ്റ്റ്, സിഡ്‌കോ, മഹാരാഷ്ട്ര മാരിടൈം ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ പതിനൊന്ന് നോട്ടിക്കൽ മൈൽ ദൂരംവരുന്ന നെരൂൾ ബാഹുച്ച ധക്ക യാത്ര മുക്കാൽ മണിക്കൂർകൊണ്ട് എത്തിച്ചേരാനാകുമെന്നതാണ് പ്രധാന നേട്ടം

Back to top button
error: