KeralaNEWS

ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാനൊരുങ്ങി പോലീസ്

കിഴക്കമ്പലം ​ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സംസ്ഥാനത്തെ മുഴുവൻ അന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഒ​രു​ങ്ങി പൊ​ലീ​സ്. കോ​വി​ഡി​െൻറ തു​ട​ക്ക​ത്തി​ൽ ന​ട​പ്പാ​ക്കി​യ തൊ​ഴി​ൽ കാ​ർ​ഡ് പ​ദ്ധ​തി​യു​ടെ മാ​തൃ​ക​യി​ൽ ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് നീ​ക്കം.
നേരത്തെ തൊ​ഴി​ൽ കാ​ർ​ഡ് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും കോവിഡ് കാലത്തോടെ  ഭൂ​രി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ നിലയ്ക്കുകയായിരുന്നു. അ​ന്ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ മാ​ത്രം തൊ​ഴി​ൽ കാ​ർ​ഡ് പ​ദ്ധ​തി ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ 7668 പേ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ്​ തൊ​ഴി​ൽ കാ​ർ​ഡ് ന​ൽ​കി​യ​ത്.
ഇപ്പോൾ കോവിഡ് ലോക്ഡൗണിനു ​ശേ​ഷം നി​ര​വ​ധി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ൽ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ, പു​തു​താ​യി എ​ത്തു​ന്ന​വ​ര​ട​ക്കം എ​വി​ടെ​യൊ​ക്കെ​യാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും എ​വി​ടെ​നി​ന്നാ​ണ് വ​ന്ന​തെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ നി​ല​വി​ൽ പോലീസിന്റെ കൈ​വ​ശ​മി​ല്ല. ഈ സാഹചര്യത്തിലാണ് കാർഡ് സമ്പ്രദായം പുനരാരംഭിക്കുന്നത്.രാജ്യാതിർത്തി കടന്നെത്തിയ ബംഗ്ളാദേശി ക്രിമിനലുകളായ നുഴഞ്ഞു കയറ്റക്കാർ ഇക്കൂട്ടത്തിൽ ധാരാളം ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Back to top button
error: