KeralaLead NewsNEWS

തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡറിനെതിരെ ആക്രമണം; 2 പേർ പിടിയിൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാന്‍സ്‌ജെന്‍ഡറെ ആക്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍. ചെറുവയ്ക്കല്‍ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (47), രാജീവ് (42 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വെളളിയാഴ്ച രാത്രിയാണ് ചാവടിമുക്കില്‍ താമസിക്കുന്ന ആല്‍ബിനെ അക്രമി സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്.

സഹോദരി ലൈജുവിനൊപ്പമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരങ്ങളായ ആല്‍ബിനും ദേവനും താമസിക്കുന്നത്. മദ്യപിച്ചെത്തിയ അഞ്ച് പേര്‍ ലൈജുവിനെ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രാന്‍സ്‌ജെന്‍ഡറായ സഹോദരന്‍ ആല്‍ബിനെ ആക്രമിച്ചത്.

Signature-ad

ആല്‍ബിനൊപ്പമുണ്ടായിരുന്നു ദേവനെയും സംഘം മര്‍ദ്ദിച്ചു. ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഗൗരത്തോടെ അന്വേഷണം നടത്തിയില്ലെന്ന് ലൈജു പറയുന്നു. എന്നാല്‍, പരാതി കിട്ടിയപ്പോള്‍ അന്വേഷണം തുടങ്ങിയെന്നും പ്രതികളെ കസ്റ്റഡിലെടുത്തുവെന്നും പൊലീസ് പറഞ്ഞു.

Back to top button
error: