IndiaNEWS

നൈനിറ്റാൾ എന്ന മഞ്ഞിന്റെ നാട്ടിലേക്ക്

ഹിമാലയ പർവ്വതനിരയിലെ മൂന്ന് മലകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന ഉത്തരാഖണ്ഡിലെ  മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നൈനിറ്റാൾ.
  1. നൈന(2615 മീറ്റർ ഉയരത്തിൽ)
  2. ദ്വിപത(2438 മീറ്റർ ഉയരത്തിൽ)
  3. അയർപത(2278 മീറ്റർ അടി ഉയരത്തിൽ) എന്നിവയാണ് ആ മലനിരകൾ.
 
നയനമനോഹരമായ തടാകങ്ങളുടെ സൗന്ദര്യമാണ് നൈനിറ്റാളിന്റെ മുഖ്യ ആകർഷണം.മനോഹരമായ ഭൂപ്രകൃതിയും പ്രശാന്തമായ അന്തരീക്ഷവും നൈനിറ്റാളിന്റെ മാത്രം സവിശേഷതകളുമാണ്.ഉത്തരാഖണ്ഡിലെ കുമൗൺ മലനിരകൾക്ക് ഇടയിലാണ് നൈനിറ്റാൾ സ്ഥിതി ചെയ്യുന്നത്.ലോകശ്രദ്ധ നേടിയ സ്കീയിങ് കേന്ദ്രമാണ് ഇത്. കയാക്കിങ്ങ്, കനോയിങ്ങ്, യാട്ടിങ്ങ് തുടങ്ങിയവയും മലനിരകളെ ബന്ധിപ്പിക്കുന്ന കേബിള്‍ കാറുകളിലൂടെയുള്ള ആകാശ യാത്രയും ഇവിടുത്തെ മറ്റ് പ്രത്യേകതകളാണ്.
മഞ്ഞുമൂടിയ മലനിരകളും ദേവദാരു വൃക്ഷങ്ങളും ആപ്പിൾ തോട്ടങ്ങളും, നിറയുന്നതാണ് നൈനിത്താളിന്റെ സൗന്ദര്യം.നൈനിറ്റാളിൽ എത്തിയാൽ പ്രശസ്ത ഹനുമാൻ ക്ഷേത്രമായ ഹനുമാൻഗർഹിയും, ഇന്ത്യയിലെ 51 ശക്തി പീഠങ്ങളിൽ ഒന്നായ നൈനാ ദേവീ ക്ഷേത്രവും സന്ദർശിക്കാവുന്നതാണ്. ഇവിടെ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കിൽബുറി കുടുംബത്തോടൊപ്പമുള്ള പിക്നിക്കിന് പറ്റിയ ഇടവുമാണ്.നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ നൈനാ കൊടുമുടിയാണ് മറ്റൊരു കാഴ്ച. ഇവിടെ എത്താൻ കുതിരകളാണ് ഏക ആശ്രയം.എംടിയുടെ ‘മഞ്ഞ്’ എന്ന നോവലിന്റെ തട്ടകവും ഈ ഭൂമിയായിരുന്നു.

Back to top button
error: