
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച പുലർച്ചെ 4.30ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ കണ്ണാടിപറമ്പ സ്വദേശി കെ.കെ.താഹയിൽ നിന്നാണ് പേസ്റ്റ് രൂപത്തിലുള്ള 611 ഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.






