ജറുസലേം: നാലാം ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കാനുളള വാക്‌സീന്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടക്കുന്നതിനിടെ ഇസ്രയേലില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. ഇസ്രയേലില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. ഇസ്രയേലിലെ ബിര്‍ഷെവയിലെ സൊറൊക ആശുപത്രിയില്‍ വെച്ച് 60 കാരന്‍ ആണ് മരിച്ചത്. രണ്ടാഴ്ചയായി ഇയാള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രയേലില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
ആദ്യമായി വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച രാജ്യമാണ് ഇസ്രയേല്‍. ഇതിന് പിന്നാലെ ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നാലാം ഡോസ് വാക്‌സിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നത്. നേരത്തെ ബ്രിട്ടണിലും അമേരിക്കയും ഒമിക്രോണ്‍ മരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിലും മരണം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഒമിക്രോണ്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗം കണ്ടെത്താന്‍ വേണ്ടി അമേരിക്കയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സര്‍ക്കാര്‍ 500 മില്യണ്‍ സൗജന്യ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നാണ് ജോ ബൈഡന്‍ വ്യക്തമാക്കിയത്.