ജോസ് കെ മാണിയെ തിരികെ എത്തിക്കാൻ കോൺഗ്രസിന്റെ നിർണായക നീക്കങ്ങൾ
ജോസ് കെ മാണിയെ യു ഡി എഫിൽ തിരികെ എത്തിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ്സ് .ഇതിന്റെ ഭാഗമായി കെ പി സിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ കോട്ടയം ജില്ലയിൽ കോൺഗ്രസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി .
തദ്ദേശ ഭരണ തെരഞ്ഞേടുപ്പിനോട് അനുബന്ധിച്ച് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽ എത്തിക്കുന്നതിന് മുതിർന്ന നേതാക്കൾ ആയ കെ സി ജോസഫ് ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പാർട്ടി നേതൃത്വവുമായി പ്രത്യേകം ചർച്ച നടത്തി .ജോസ് കെ മാണി വിഭാഗം തിരികെ യു ഡി എഫിൽ എത്തുന്നതിനെ കോട്ടയം ജില്ലയിലെ നേതാക്കളിൽ ഒരു വിഭാഗം എതിർക്കുന്നുണ്ടെങ്കിലും യു ഡി എഫ് സ്ഥാപക അംഗം കൂടിയായ കെ എം മാണിയുടെ പാർട്ടിക്ക് യുഡിഎഫിൽ സ്ഥാനം നൽകണം എന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള ലീഗ് നേതാക്കളുടെയും ആഗ്രഹം .
പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും ഇനി കേരള കോൺഗ്രസ് ആയി കണക്കാക്കാൻ ആകില്ല .കോടതി വിധി എതിരായാൽ ഒരു വേള രാജിവച്ച് പുതിയ പാർട്ടി രൂപവൽക്കരിക്കൽ മാത്രമാണ് പി ജെ ജോസഫിന്റെ മുന്നിലുള്ള വഴി .ജോസ് പക്ഷം ഉയർത്തിയ അയോഗ്യത ഭീഷണിയും ജോസഫിന് മുന്നിലുണ്ട് .
എന്നാൽ യുഡിഎഫ് ഓഫർ മാത്രമല്ല ജോസ് കെ മാണി പരിഗണിക്കുന്നത് .ഏത് മുന്നണിയാണ് തങ്ങളെ കൂടുതൽ പരിഗണിക്കുക എന്നത് തന്നെയാണ് ജോസ് കെ മാണി പക്ഷം നോക്കുന്നത് .