റാന്നി: ടൗണിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി പമ്പാനദിക്ക് കുറുകെ പെരുമ്പുഴയേയും ഉപാസന കടവിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട അപ്രോച്ച് റോഡുകളുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.വസ്തു ഏറ്റെടുക്കലിനുള്ള നടപടികൾക്കായി ഡെപ്യൂട്ടി കളക്ടർ എൽഎയെ ചുമതലപ്പെടുത്തി.സ്ഥലം ഏറ്റെടുത്തു നൽകാൻ സാധിക്കാഞ്ഞത് കാരണം ദീർഘകാലമായി പാലം നിർമ്മാണം മുടങ്ങിയ അവസ്ഥയിലായിരുന്നു.
പാലം നിർമ്മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസുമായി എംഎൽഎ നിരന്തരം ചർച്ചകൾ നടത്തുകയും അദ്ദേഹം സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.തുടർന്ന് റവന്യൂ -കിഫ്ബി ഉദ്യോഗസ്ഥരുമായും നിരവധി തവണ ചർച്ചകളും കൃത്യമായി ഇടപെടലുകളും എംഎൽഎ പ്രമോദ് നാരായൻ നടത്തിയതിന്റെ അടിസ്ഥനത്തിലാണ് ഇപ്പോൾ വിജ്ജാപനം പുറത്തിറങ്ങിയിട്ടുള്ളത്.