IndiaNEWS

വിദ്യാഭ്യാസത്തിലും സ്ത്രീ ശാക്തീകരണത്തിലും കേരളം മുന്നിൽ: രാഷ്ട്രപതി

വിദ്യാഭ്യാസത്തിലും
സ്ത്രീ ശാക്തീകരണത്തിലും കേരളം മുന്നിലെന്ന് രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ്.നാലു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രശംസ.
ഉച്ചയ്‌ക്ക് 12.35 ഓടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഇന്ത്യൻ നാവിക അക്കാദമി റിയർ അഡ്മിറൽ എ.എൻ.പ്രമോദ്, ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി എന്നിവർ ചേർന്നാണ്  സ്വീകരിച്ചത്.
തുടർന്ന് കാസർകോഡ് പെരിയയിൽ നടന്ന കേന്ദ്ര സർവ്വകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത ശേഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം കൊച്ചി നേവൽ എയർബേസിലെത്തി. 22ന് രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഇത്.തുടർന്ന് ഐഎൻഎസ് വിക്രാന്തും സന്ദർശിക്കും.

23ന് രാവിലെ കൊച്ചിയിൽ നിന്ന് തിരിച്ച് 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം രാവിലെ 11.30ന് പൂജപ്പുരയിൽ പി.എൻ പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനം  നിർവഹിക്കും. 24ന് രാവിലെ രാജ്ഭവനിൽ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി 9.50ന് ഡൽഹിയിലേക്ക് മടങ്ങും.

Back to top button
error: