പാകിസ്ഥാനിൽ ആയിരത്തിലേറെ വർഷങ്ങൾ
പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി. ഖൈബർ പഷ്തൂൺ പ്രവിശ്യയിലെ സ്വാത് ജില്ലയിലെ ബിസാരിയ നഗരത്തിൽ നടന്ന ഉദ്ഖനനത്തിടെയാണ് ഇത് കണ്ടെത്തിയത്. ബുദ്ധമത കാലഘട്ടത്തിൽ നിർമ്മിച്ച ഏറ്റവും പഴക്കമുള്ള ക്ഷേത്രമാണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ആ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന 2700 അമൂല്യ വസ്തുക്കൾ, നാണയങ്ങൾ, മോതിരം, ചട്ടി, ഗ്രീസ് രാജാവിന്റെ ഖരോസ്തി ഭാഷയിലുള്ള എഴുത്തുകൾ എന്നിവയാണ് ഉദ്ഖനനത്തിൽ ലഭിച്ചത്.
പാക് പഞ്ചാബിലെ തക്ഷശിലയേക്കാൾ ഇതിന് പഴക്കമുണ്ടെന്ന് ഗവേഷകർ പറഞ്ഞു. ഈ പ്രദേശത്ത് നിന്ന് ഇനിയും അമൂല്യ വസ്തുക്കൾ കണ്ടു കിട്ടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.സ്വാത് പ്രദേശം ആറോ ഏഴോ മതങ്ങളുടെ പുണ്യ സ്ഥലമാണെന്നാണ് ഗവേഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇതിനോടനുബന്ധിച്ച്, പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും ഉദ്ഖനനം നടക്കുന്നുണ്ട്.