കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം; വിവാദങ്ങള്‍ അനാവശ്യമെന്ന് മന്ത്രി ആര് ബിന്ദു
കണ്ണൂര്‍ മാതമംഗലത്ത് സ്വത്തു കൈക്കലാക്കാന്‍ മക്കള്‍ വൃദ്ധമാതാവിനോട് കാണിച്ച ക്രൂരതയില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു റിപ്പോര്‍ട്ടുതേടി. അടിയന്തിര നടപടി കൈക്കൊള്ളാന്‍ സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. ഇക്കാര്യത്തില്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാണ് നടപടി.
മീനാക്ഷിയമ്മ എന്ന വൃദ്ധസ്ത്രീയെയാണ് സ്വത്ത് കൈക്കലാക്കാന്‍ മക്കള്‍ മര്‍ദ്ദിച്ചും ബലം പ്രയോഗിച്ചും പ്രമാണങ്ങളില്‍ ഒപ്പിടുവിക്കാന്‍ ശ്രമിച്ചതായി വാര്‍ത്തവന്നത്. ‘മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും ആക്റ്റ്’ പ്രകാരമുള്ള അടിയന്തിര നടപടിയെടുക്കാനാണ് മന്ത്രി ഡോ. ആര് ബിന്ദു നിര്‍ദ്ദേശം നല്‍കിയത്.